കൽപ്പറ്റ :679 ദിവസമായി കലക്ട്രേറ്റ് പടിക്കൽ നീതി നിഷേധത്തിന് എതിരെ കുത്തിയിരിപ്പ് സമരം നടത്തി വരുന്ന കാഞ്ഞിരത്തിനാൽ കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കനുള്ള സർക്കാർ ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് സമര സഹായസമിതി അറിയിച്ചു വില കൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിക്ക് വേണ്ടി നാൽപതു വർഷമായി തുടരുന്ന നീതി നിഷേധത്തിലാണ് ഈ കുടുംബം ഏറ്റവും ഒടുവിൽ കലക്ട്രേറ്റ് പടിക്കൽ എത്തിയത് ഈ കുടുംബത്തിന് അനുകൂലമായി സബ് കലക്ടറുടെ നേത്രത്വത്തിലുള്ള അന്യേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടും 679 ദിവസമായി സർക്കാർ നിസംഗത പാലിക്കുകയാണ്. തെരെഞ്ഞെടുപ്പ് കാലത്ത് ജയിച്ച് കഴിഞ്ഞാൽ നീതി ലഭ്യമാക്കാമെന്ന് സമരപന്തലിൽ പ്രഖ്യപിക്കുകയും നീതി ലഭ്യമാകുന്നത് വരെ കാഞ്ഞിരത്തിനാൽ കുടുംബത്തെ കലക്ട്രേറ്റ് പടിക്കൽ നിന്ന് നീക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിച്ച കൽപ്പറ്റ എം എൽ എ ഇപ്പോൾ ബലം പ്രയോഗിച്ച് കാഞ്ഞിരത്തിനാൽ കുടുംബത്തെ നീക്കാനുള്ള ശ്രമത്തിലാണ് . തിരഞ്ഞെടുപ്പ് കാലത്ത് കർഷക വിഷയം വോട്ടാക്കി മാറ്റാൻ കാഞ്ഞിരത്തിനാൽ കുടുംബ നടത്തുന്ന സമരത്തെ അനുകൂലിക്കുകയും ഭരണത്തിൽ വന്നശേഷം സമര പന്തൽ പൊളിച്ചു അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പറയുന്നത് എം.എൽ.എയുടെ ഇരട്ടത്താപ്പും രാഷ്ട്രീയ നെറികേടുമാണെന്ന് സമര സഹായസമിതി ആരോപിച്ചു .ചെയർമാൻ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.കൺവീനർ പി പി ഷൈജൽ .പി ടി പ്രേമാനന്തൻ.ജോസഫ് വളവനാൽ .സാലിറാട്ടക്കൊല്ലി .ലാലാജി ഷർമ്മ .സുധികുമാർ എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: