തൃശൂര്‍: ജില്ലയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിനും ചുരുങ്ങിയത് 25,000 രൂപ വീതം കോടിക്കണക്കിന് രൂപ നല്‍കിയിട്ടും ശുചീകരണപ്രവര്‍ത്തനങ്ങള്‍ പാളി.
മഴയ്ക്ക് മുമ്പേ ശുചീകരണത്തെ കുറിച്ചും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുതെന്നും മറ്റുമുള്ള പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയും ചിലവഴിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു ഉദ്ദേശ്യം.
എന്നാല്‍ പനി അനിയന്ത്രിതമായി പടര്‍ന്നു പിടിച്ചതോടെ ആരോഗ്യവിഭാഗം ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്.
ഫെബ്രുവരിയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരംഭിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ഇത്തവണ മാര്‍ച്ചിലും തുടങ്ങിയില്ല. ഇതോടെ മാലിന്യ സംസ്കരണം തികഞ്ഞ പരാജയമായി. പൊതുസ്ഥലങ്ങളിലാണ് മാലിന്യം ചീഞ്ഞുമാറുന്നത്. കാനകള്‍ വൃത്തിയാക്കുന്നതിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിലും പിഴവ് സംഭവിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചുറ്റുമുള്ള മാലിന്യം പോലും വൃത്തിയാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതേ സമയം കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുള്ളത് ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: