ന്യൂദല്‍ഹി: യുഎസ് കമ്പനിയായ ഫോര്‍ഡ് ഫിയസ്റ്റ ക്ലാസിക്കിന്റെ 39,315 യൂണിറ്റ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ഇതോടൊപ്പം പഴയ തലമുറ ഫിഗോ മോഡലുകള്‍ കൂടി ഫോര്‍ഡ് തിരിച്ചുവിളിച്ചിട്ടുണ്ട്. കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ നിന്ന് 2004നും 2012നുമിടയില്‍ പുറത്തിറങ്ങിയ മോഡലുകളുടെ പവര്‍ സ്റ്റിയറിങ്ങിലുണ്ടായ തകരാറാണ് ഇത് തിരിച്ചു വിളിക്കാന്‍ കാരണം.
തിരിച്ചുവിളിക്കുന്ന ഈ വാഹനങ്ങളുടെ സ്റ്റിയറിങ് തകരാറുകള്‍ പരിഹരിച്ചശേഷം ഉടമകള്‍ക്ക് തിരിച്ച് നല്‍കുന്നതാണ്. ഇതിനുമുമ്പ് സമാന രീതിയിലുള്ള തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ഡ് സൗത്ത് ആഫ്രിക്കയില്‍ 15,600 കാറുകള്‍ തിരിച്ച് വിളിച്ചിരുന്നു.
2013ലും ഇത്തരത്തില്‍ 1,66,021 യൂണിറ്റ് വാഹനങ്ങല്‍ ഫോര്‍ഡ് ഇന്ത്യയില്‍ തിരിച്ചുവിളിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ വര്‍ഷം 42,300 യൂണിറ്റ് പുതുതലമുറ ഫിഗോ ഹാച്ച്ബാക്ക്, സെഡാന് ഫിഗോ ആസ്പയര് എന്നിവയേയും തിരിച്ച് വിളിച്ചിരുന്നു. 2016 മെയില്‍ 48,700 എക്കോസ്പോര്ട്ടും തിരിച്ചുവിൡച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: