കൊച്ചി: റേഷന്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക് ബാങ്ക് വഴി നല്കുന്ന സംവിധാനത്തിനോട് സംസ്ഥാന സര്‍ക്കാറിന് എതിര്‍പ്പ്. സംസ്ഥാനത്തെ 1.21 കോടി പേര്‍ക്ക് സൗജന്യനിരക്കിലാണ് റേഷന്‍ നല്‍കുന്നത്. ഇവരില്‍ നിന്ന് മുഴുവന്‍ നിരക്കും വാങ്ങി പിന്നീട് സബ്സിഡി തുക ബാങ്കുവഴി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. സബ്സിഡി തട്ടിപ്പുകള്‍ തടയുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനോട് യോജിപ്പില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കേന്ദ്രത്തെ സംസ്ഥാനം വിയോജിപ്പ് അറിയിക്കും.
പാചക വാതക സബ്സിഡി ബാങ്ക് അക്കൗണ്ട് വഴിയാക്കിയതോടെ രാജ്യത്ത് ആ മേഖലയിലെ തിരിമറികള്‍ നിലച്ചിരുന്നു. ഇൗ നേട്ടം മാതൃകയാക്കിയാണ് റേഷന്‍ സബ്സിഡിയും ബാങ്ക് വഴിയാക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. അര്‍ഹരായവര്‍ക്കെല്ലാം ഭക്ഷ്യധാന്യം ഉറപ്പാക്കാനായിരുന്നു ഈ നടപടി. എന്നാല്‍, സൗജന്യ നിരക്കില്‍ അരി വാങ്ങുന്ന പാവപ്പെട്ട ആളുകളോട് മുന്‍കൂര്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാനം.
ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ച് കാര്‍ഡിലെ അംഗങ്ങളുടെ വിരലടയാളം സ്വീകരിച്ചാണ് റേഷന്‍ സാധനങ്ങള്‍ നല്‍കുക. അതിനാല്‍, റേഷന്‍ തിരിമറി നടക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ച് റേഷന്‍ കമ്പ്യൂട്ടര്‍വത്കരണത്തിന് സംസ്ഥാനത്ത് ജൂലൈ രണ്ടാം വാരത്തില്‍ തുടക്കമാകും.
ആദ്യം കൊല്ലം ജില്ലയിലെ റേഷന്‍ കടകളിലായിരിക്കും ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുക. റേഷന്‍ കാര്‍ഡില്‍ പേരുള്ള ഏതംഗത്തിന്റെ വിരലടയാളം നല്കിയാലും യന്ത്രം പ്രവര്‍ത്തിക്കും.
രണ്ടാംഘട്ടത്തില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ 14,419 റേഷന്‍ കടകളിലും ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ജൂലൈ മൂന്നിന് പൂര്‍ത്തിയാകും. റേഷന്‍ വിതരണത്തിനായി ആധാര്‍ ബന്ധിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. 40 ശതമാനത്തിലധികം പൂര്‍ത്തിയായി. കൊല്ലം ജില്ലയില്‍ നടപടി അന്തിമഘട്ടത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: