മതിലകം: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് നിന്നും കള്ളനോട്ടുകളും കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്യുന്ന മെഷിനുകളും പിടിച്ചെടുത്ത സംഭവത്തിന്റെ അന്വേഷണം വ്യാപകമാക്കി.
കള്ളനോട്ടുകള്‍ എവിടേക്കെല്ലാം ഒഴുകിയെത്തിയിട്ടുണ്ടെന്ന അന്വേഷണമാണ് അടിയന്തിരമായി നടക്കുന്നത്. അന്വേഷണചുമതല കൊടുങ്ങല്ലൂര്‍ സിഐക്ക് കൈമാറി.
രണ്ടാഴ്ച മുമ്പാണ് നോട്ടു പ്രിന്റു ചെയ്യുന്ന മെഷിനും മറ്റും വാങ്ങിയതെന്ന് രാഗേഷ് നല്കിയ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാള്‍ പലിശയ്ക്ക് കടം കൊടുത്തിരുന്ന നോട്ടുകള്‍ സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ചെറിയ തുകയ്ക്കുള്ള നോട്ടുകള്‍ മുതല്‍ വലിയ തുകയുടെ നോട്ടുകള്‍ വരെ അച്ചടിച്ചിരുന്നതുകൊണ്ട് സമൂഹത്തിന്റെ താഴേത്തട്ടിലേക്കു വരെ കള്ളനോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തി ഏരാശേരി രാഗേഷിനെ കള്ളനോട്ടുകേസില്‍ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: