Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

3 മരണം: ജനം ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:30 pm IST
in Thrissur

തൃശൂര്‍: ജില്ലയില്‍ പകര്‍ച്ചപ്പനി പടരുമ്പോഴും ആരോഗ്യ സംവിധാനങ്ങള്‍ പാളുകയാണ്. ഓരോ ദിവസവും ഏറി വരുന്ന പനി മരണങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്നലെയും ജില്ലയില്‍ പനി ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ മരണം ഡെങ്കിപ്പനി ബാധയെന്ന് സ്ഥിരീകരിച്ചു. പടവരാട്, കുരിയച്ചിറ, ചേലക്കര എന്നിവിടങ്ങളിലാണ് പനി മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഒല്ലൂര്‍ പടവരാട് സ്വാതിനഗര്‍ ചക്കാലമുറ്റം ജോസ് ഭാര്യ വത്സ(52), കുരിയച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനീത ബിജു(31) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പകര്‍ച്ചപ്പനി മൂലം ചേലക്കര പക്കാലപ്പറമ്പില്‍ സുജാത(42)യും.

തൃശൂര്‍ ജൂബിലിമിഷനില്‍ ചികില്‍സയിലായിരിക്കെയാണ് പടവരാട് സ്വദേശി വല്‍സ മരിച്ചത്. പനി ബാധിച്ച വത്സയെ തിങ്കളാഴ്ച തൃശൂര്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നേഴ്‌സുമാരുടെ സമരമായതിനാല്‍ വിശദമായ പരിശോധനയും ചികിത്സയും നല്‍കാതെ ഡ്രിപ്പുമാത്രം നല്‍കി മടക്കി. പനി മാറാതെ വന്നപ്പോള്‍ പിറ്റേന്നും ആശുപത്രിയെത്തിച്ചെങ്കിലും വീണ്ടും ഡ്രിപ്പു നല്‍കി മടക്കുകയായിരുന്നു.

പനിയും തലവേദനയും കലശലായതോടെ ബുധനാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ച് രക്തം പരിശോധിച്ചപ്പോഴാണ് ഡെങ്കിയാണെന്ന് സ്ഥിരീകരിച്ചത്. ഡ്രിപ്പ് കയറ്റി മടക്കിയ ഇവര്‍ക്ക് വൈകുന്നേരത്തോടെ ഛര്‍ദ്ദിയും തുടങ്ങി. നേഴ്‌സുമാര്‍ ഇല്ലാത്തതിനാല്‍ വിശദമായ ചികിത്സ ഇവിടെ നിന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വത്സയെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ പ്ലേറ്റ്‌ലറ്റ് വളരെ കുറവാണെന്ന് കണ്ടെത്തുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.

പെട്ടി ഓട്ടോ ഡ്രൈവറാണ് വത്സയുടെ ഭര്‍ത്താവ് ജോസ്. മക്കള്‍: ടി്ന്റു, ടിജോ. മരുമകന്‍: ബൈജു. സംസ്‌കാരം നടത്തി.

കുരിയച്ചിറ സ്വദേശി തെങ്ങുംതോട്ടത്തില്‍ ബിജു ഭാര്യ ബിനിതയും ഡെങ്കിപ്പനി ബാധിച്ച് ജൂബിലിമിഷന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

പനി ബാധിച്ച് മരിച്ച ചേലക്കര സ്വദേശി പങ്ങാരപ്പിള്ളി കല്ലിടമ്പില്‍ വീട്ടില്‍ നാരായണന്‍ മകള്‍ സുജാത അമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുവതിയെ രണ്ട് ദിവസം മുമ്പാണ് പങ്ങാരപ്പിള്ളിയിലുള്ള ഇവരുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി പനി കൂടിയതിനെ തുടര്‍ന്ന് ചേലക്കരയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു.

അതേസമയം തളിക്കുളം പുതുക്കുളങ്ങരയില്‍ യുവതിക്കും വലപ്പാട് നാലു വയസുള്ള കുട്ടിക്കും നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി.

പുതുക്കുളങ്ങരയില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവതിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് യുവതി തൃത്തല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതിനിടെ പനി വീണ്ടും കൂടുതലായതോടെ രക്തം പരിശോധിച്ചപ്പോഴാണ് യുവതിക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

വലപ്പാട് സ്വദേശിനിയുടെ കുട്ടിക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാട്ടിക ചേര്‍ക്കരയില്‍ യുവാവിനും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.