അഗളി: അട്ടപ്പാടിയില്‍ തെരുവുനായശല്യം രൂക്ഷം. നായ്‌ക്കളുടെ ശല്യംമൂലം പ്രഭാതസവാരിയും സായാഹ്‌ന സഞ്ചാരവും ഉപേക്ഷിച്ചവര്‍ നിരവധി.
പാലൂര്‍ ഊരില്‍ രണ്ടരവയസുകാരനെയും അഞ്ചുവയസുകാരനെയും ചാവടിയൂര്‍ ഊരില്‍ അഞ്ചുവയസുകാരനെയും കഴിഞ്ഞദിവസം തെരുവുനായ്‌ക്കള്‍ ആക്രമിച്ചിരുന്നു.
ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീതിപരത്തി നായ്‌ക്കൂട്ടം വിലസുകയാണ്.
തമിഴ്‌നാട്ടില്‍നിന്നും അതിര്‍ത്തിക്കിപ്പുറത്തേക്ക് രാത്രികാലങ്ങളില്‍ വാഹനങ്ങളിലാക്കി നായ്‌ക്കളെ കൂട്ടത്തോടെ കടത്തിവിടുന്നതായും ആക്ഷേപമുണ്ട്.
മയക്കുമരുന്നു നല്കി മയക്കിയാണ് തെരുവുനായ്‌ക്കളെ അട്ടപ്പാടിയുടെ വിജനപ്രദേശങ്ങളില്‍ കൂട്ടത്തോടെ തള്ളിവിടുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















