കട്ടപ്പന: ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി മുടി നല്കി നരിയംപാറ മന്നം മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. സ്കൂളിലെ അഞ്ചുപേരാണ് മുടി നല്‍കിയത്. സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക അനിത ശേഖറുടെ മകള്‍ കൃഷ്ണപ്രിയ നാല് മാസങ്ങള്‍ക്ക് മുന്‍പ് മുടി നല്‍കിയിരുന്നു. സ്കൂളില്‍ ക്ലാസ് എടുക്കുന്ന സമയത്ത് അനിത ഇക്കാര്യം വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു.
അതോടെ ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യാന്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. ക്യാന്‍സര്‍ ചികിത്സയ്ക്കിടെ മുടി നഷ്ടമായവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുവാന്‍ മുടി കിട്ടാത്ത സ്ഥിതിയുണ്ട്. ഹെയര്‍ ഫോര്‍ ഹോപ് എന്ന സംഘടനയ്ക്കാണ് മുടി നല്‍കുന്നത്.
പത്താംതരത്തില്‍ പഠിക്കുന്ന ഗോപിക മുരളി, സുബിന ഫിലിപ് ഒന്‍പതാം തരത്തില്‍ പഠിക്കുന്ന നന്ദന സാബു, അരുണിമ എസ് നായര്‍, കഴിഞ്ഞവര്‍ഷം പത്താം തരത്തില്‍ പഠിച്ചിരുന്ന ജാസ്മിന് ജോസര്‍ എന്നിവരാണ് മുടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: