മുംബൈ: രാജ്യത്തെ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെയുള്ള മൂലധന സമാഹരണം ആറു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 2016-17 സാമ്പത്തിക വര് ഓഹരി വില്‍പ്പന വഴി 25 കമ്പനികള്‍ 28,220 കോടി രൂപ സമാഹരിച്ചു. 2010- 2011നു ശേഷം ആദ്യമായാണ് ഇത്രയും തുക സമാഹരിച്ചത്.
ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്, പിഎന്‍ബി ഹൗസിങ് ഫിനാന്‍സ് ഡിമാര്‍ട് എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വരുമാനം. ഇത്തരത്തിലുള്ള മൂലധന നിക്ഷേപം സാമ്പത്തിക വര്‍ഷത്തിന്റെ പകുതി വരെ തുടരുമെന്ന് കൊടാക് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുഭ്രജിത് റോയ് അറിയിച്ചു.
ഈ വര്‍ഷം മുതല്‍ ബിഎസ്ഇയും ഐപിഒയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം വളര്‍ച്ച ബിഎസ്ഇക്കുണ്ടായി. ഇതു കൂടാതെ ആര്‍ബിഎല്‍ ബാങ്ക്, ക്വെസ്സ് കോര്പറേഷന്, ഉജ്ജ്വന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് എന്നിവയുടെ ലിസ്റ്റിലെ സ്ഥാനവും ഇരട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: