പയ്യന്നൂര്‍: ഏഴിലോട് പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമത്തിന്റെയും മാതമംഗലം രാഗലയം കലാക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക സംഗീതദിനം ആചരിച്ചു. കേശവ തീരം എംഡി വെദിരമന വിഷ്ണു നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ രാഗലയം ഡയരക്ടര്‍ രമേശന് പെരിന്തട്ട ഉല്‍ഘാടനം ചെയ്തു. കേരള ഗ്രാമീണ ബേങ്ക് റിട്ട: റീജിയണല്‍ മാനേജര്‍ കെ.എം.ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ഡോ: വി.കേശവന്, ക്യാപ്റ്റന്‍ വി.എം.വിശ്വനാഥന്, രാമകൃഷ്ണന് കണ്ണോം, പി.കെ.രാംദാസ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സംഗീതജ്ഞരായ നാരായണന് വാഴക്കോട്, ജയരാജന് കുന്നരു, രജീഷ് നീലേശ്വര്‍, കെ.പി. ആദര്‍ശ് എന്നിവര്‍ സംഗീത സാന്ത്വനം പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: