ന്യൂദല്‍ഹി: കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ രക്ഷിക്കാന്‍ മുന്‍ ഉടമകളായ ടാറ്റാ ഗ്രൂപ്പ് രംഗത്ത്. എയര്‍ ഇന്ത്യയുടെ 51 ശതമാനം ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് ചെര്‍മാന്‍ എന്‍.ചന്ദ്രശേഖരന് സര്‍ക്കാരുമായി ചര്‍ച്ച നടത്തി.
സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചാണ് ടാറ്റാ ഗ്രൂപ്പ് എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ടാറ്റ ഗ്രൂപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ സര്‍ക്കാര്‍ സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. ടാറ്റയാണ് എയര്‍ ഇന്ത്യയുടെ ആദ്യ ഉടമകള്‍.1953 ല്‍ ദേശീയവല്ക്കരിച്ചതോടെയാണ് എയര്‍ ഇന്ത്യ സര്ക്കാരിന്റെതായത്.
ഏകദേശം 50, 000 കോടി രൂപ നഷ്ടമുളള എയര്‍ ഇന്ത്യയെ വില്ക്കാന് ഉദ്ദേശിക്കുന്നതായി കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2007 നു ശേഷം എയര്‍ ഇന്ത്യയ്ക്ക് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
1932 ല്‍ അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെര്‍മാന്‍ ജെആര്‍ഡി ടാറ്റയാണ് ടാറ്റ എയര്‍ലൈന്‍ സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷം ഇതിന്റെ പേര് എയര്‍ ഇന്ത്യയെന്നാക്കി.1953 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: