അടിമാലി: അടിമാലിയില്‍ ചീട്ടുകളി കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് പേര് പിടിയില്‍.പെരുമ്പാവൂര്‍ മുടിക്കല്‍ വാണിയപ്പുരക്കല്‍ സജിത്ത്(39)അടിമാലി കൊച്ചുകുടി ഷിജു(37)അടിമാലി കാട്ടുകുടി അസ്ലം (42),അടിമാലി മച്ചിപ്ലാവ് സ്വദേശികളായ പറുക്കുടി ബിനോയി(38),ഇല്ലത്ത് ജോര്‍ജ്ജ്(46) എന്നിവരെയാണ് അടിമാലി സി.ഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.
ഇവരുടെ കൈയ്യില്‍ നിന്നും 25000 രൂപയും പിടിച്ചെടുത്തു. മച്ചിപ്ലാവ് കേന്ദ്രീകരിച്ച് ചൂതാട്ടം നടക്കുന്നതായ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: