നിലമ്പൂര്‍: അന്തര്‍സംസ്ഥാന പാതയായ കെഎന്‍ജി റോഡിന്റെ ഓരത്ത് മൊബൈല്‍ ഫോണ്‍ കമ്പനിക്കാരുടെ കേബിള്‍ സ്ഥാപിക്കാനായി കുഴിച്ച കുഴികള്‍ പൂര്വ്വസ്ഥിതിയിലാക്കാത്തതിനെതിരെ ബസ് ഉടമകള്‍ പരാതിയുമായി രംഗത്ത്.
നിറയെ യാത്രക്കാരുമായി വരുന്ന ബസുകള്‍ ഈ കുഴികളില്‍ ചാടുന്നത് പതിവായിരിക്കുകയാണ്. ഇത് അപകടം വിളിച്ചുവരുത്തുമെന്ന് ബസ് ഉടമകള്‍ പറയുന്നു. കേബിള്‍ ആവശ്യങ്ങള്‍ക്കായി കുഴിക്കുന്ന കുഴികള്‍ യഥാസമയം തന്നെ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കുന്നത്.
എന്നാല്‍ താല്‍ക്കാലികമായി മണ്ണിട്ട കുഴികളില്‍ വാഹനങ്ങള്‍ കയറിയതോടെ വീണ്ടും കുഴിയായി മാറുകയും മഴയായതോടെ വെള്ളം കയറി വലിയ കുഴികള്‍ രൂപപ്പെട്ടു. ചില ഭാഗങ്ങളില്‍ മണ്ണ് കൂനകൂടി ചെറിയ കുന്നുകളായി.
എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ കുഴയില്‍ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കരാറുകാരന്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും പേരില്‍ അടിയന്തിരമായി കേസെടുക്കണമെന്ന് നിലമ്പൂര്‍ താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷത വഹിച്ചു. യുകെബി സച്ചിദാനന്ദന്, എന്‍ കെ ശിശുപാലന്, മരുന്നന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: