കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റ് വ്യാപാര്‍ 2017ല്‍ 400 കോടിയില്‍പരം രൂപയുടെ വാണിജ്യ അന്വേഷണങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇത് 300 കോടി രൂപയോളമായിരുന്നു. ചെറുകിട സൂക്ഷ്മ വ്യവസായങ്ങളെ രാജ്യാന്തര രംഗത്തു പരിചയപ്പെടുത്തുകയാണ് വ്യാപാര്‍ മേളയുടെ ലക്ഷ്യം.
മൂന്നു ദിവസമായി ബോള്‍ഗാട്ടി പാലസ് കണ്വെന്ഷന് സെന്ററില്‍ നടന്ന വ്യാപാറില്‍ 7000ത്തിലേറെ വാണിജ്യ കൂടിക്കാഴ്ചകളാണു നടന്നത്. ഓണ്‍ലൈന്‍ വഴി നിശ്ചയിച്ചവയായിരുന്നു കൂടിക്കാഴ്ചകള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് 80 പ്രതിനിധികള്‍ പങ്കെടുത്തു. പുറമെ ജപ്പാനിലെ 39 അംഗങ്ങളുള്ള പ്രത്യേക പ്രതിനിധി സംഘവും പങ്കെടുത്തു. റജിസ്റ്റര്‍ ചെയ്ത 683 പേരില്‍ 437 പേരാണ് പങ്കെടുത്തത്. ചെറുകിട സൂക്ഷ്മ സംരംഭകരുടെ 200 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.
മേളയുടെ അവസാനദിവസമായ ഇന്നലെ ഉച്ചവരെ ജനങ്ങള്‍ക്കു പ്രവേശനമനുവദിച്ചിരുന്നു. സ്പോട്ട് റജിസ്ട്രേഷനിലൂടെയാണു ജനങ്ങള്‍ക്കു മേള കാണാന്‍ അവസരമൊരുക്കിയത്. 300ലേറെ പേര് മേള കാണാനെത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിദേശപ്രാതിനിധ്യം കൂടുതലായിരുന്നു.
ഭക്ഷ്യ മേഖലയില്‍ നിന്നാണു ഏറ്റവുമധികം പ്രാതിനിധ്യം ഉണ്ടായത്. കൈത്തറി, തുണിത്തരങ്ങള്‍, ഫാഷന്‍ ഡിസൈനിങ്, ഗൃഹോപകരണങ്ങള്‍, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു മേള സംഘടിപ്പിച്ചത്.
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്ലൂംസ് ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെയായിരുന്നു മേള. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യും പങ്കാളിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: