ന്യൂദല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളരുമെന്ന് സാമ്പത്തിക വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ്. ഈ വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പ്പാദനം എത്രയാണെന്ന് അറിയണമെങ്കില്‍ മാര്‍ച്ച് വരെ കാത്തിരിക്കണം.
നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച അല്‍പ്പം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ കൈമാറ്റങ്ങളിലേക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ആഗോള തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ശക്തമായി മുന്നേറുകയാണെന്നും ദാസ് പറഞ്ഞു.
ഇതുകൂടാതെ ബജറ്റില്‍ കര്‍ഷകര്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ അടുത്തവര്‍ഷത്തെ ഉത്പാദനത്തിലും ഇത് പ്രതിഫലിക്കുമെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: