ഉപന്യാസ മത്സരങ്ങളില്‍ വിധികര്‍ത്താവായിരുന്ന ഡോ. ചേരാവള്ളി ശശിയുടെ വാക്കുകള്‍
കുട്ടികള്‍ മികച്ച രീതിയിലുള്ള പ്രകടനമാണ് നടത്തിയത്. ഹൈസ്കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും വിധി നിര്‍ണയം നടത്തിയിരുന്നു. ഹൈസ്കൂള്‍ തലത്തില്‍ മാധ്യമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും എന്നതായിരുന്നു വിഷയം. ഹയര്‍ സെക്കന്‍ഡറിയിലെ വിഷയം മനുഷ്യാവകാശ സംരക്ഷണം ആയിരുന്നു. ഹൈസ്കൂള്‍ തലത്തില്‍ സമ്മാനം നേടിയ രചനകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയായിരുന്നു. ശ്രദ്ധേയമായ രചനകളായിരുന്നു. കുട്ടികള്‍ നന്നായി വായിക്കുക്കയും സമകാലിക പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രതിപാദിക്കാനുള്ള കഴിവും ഉള്ളവരാണ്. ലേഖനത്തില്‍ നല്ല നൈപുണ്യമുണ്ട്. വര്‍ത്തമാനകാലത്തിന്റെ ഓരോ ഹൃദയസ്പന്ദനങ്ങളും ഉള്‍ക്കൊള്ളാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്.
കുറേക്കൂടി ശക്തവും തീക്ഷ്ണവും ആഴവും പരപ്പുമുള്ളതായിരുന്നു ഹയര്‍ സെക്കന്‍ഡറിയിലെ ലേഖനങ്ങള്‍. നിലവാരം പുലര്‍ത്തിയെങ്കിലും ശക്തമായ മത്സരം നടന്നുവെന്ന് പറയാന്‍ സാധിക്കില്ല. കുട്ടികള്‍ നന്നായി പത്രമാധ്യമങ്ങള്‍ ഉപയോഗിക്കണം. സമകാലികമായ പ്രശ്നങ്ങളും വാര്‍ത്തകളും കണ്ണും കാതും തുറന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. സോഷ്യല്‍ മീഡിയകളേക്കാള്‍ കൂടുതല്‍ പത്രങ്ങള്‍ക്ക് വേണം പ്രാധാന്യം നല്കാന്. മലയാളത്തിലും മറ്റ് ഭാഷകളിലും ഇറങ്ങുന്ന നല്ല കൃതികള്‍ വായിക്കാനും കുട്ടികള്‍ ശ്രദ്ധിക്കണം.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ജലച്ചായം ചിത്രരചനയില്‍ ഒന്നാംസ്ഥാനം നേടിയ യാമിനി.കെയുടെ സൃഷ്ടി. തിരക്ക് എന്നതായിരുന്നു വിഷയം. കണ്ണൂര്‍ തലശ്ശേരി സെന്റ് ജോസഫ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി. മാഹി ധനകാര്യ വകുപ്പിലെ പി.കെ. സുജന്റേയും പന്തക്കല്‍ ഗവണ്മെന്റ് സ്കൂള്‍ അദ്ധ്യാപിക കെ.രൂപശ്രീയുടേയും മകളാണ് യാമിനി. 2013 മുതല്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളര്‍ഷിപ്പ്, കേരളലളിതകലാ അക്കാദമിയുടെ ബാലപ്രതിഭാ പുരസ്കാരം, 2015 ലും 2017 ലും മികച്ച ചിത്രകാരിക്കുള്ള കാര്‍ത്തികേയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ചിത്രരചനയില്‍ നേടിയിട്ടുണ്ട്.
ഹൈസ്കൂള്‍ വിഭാഗം കാര്‍ട്ടൂണില്‍ ഒന്നാംസ്ഥാനം നേടിയത് സെറ മറിയം ബിന്നി. കള്ളപ്പണം എന്നതായിരുന്നു വിഷയം. തിരുവനന്തപുരം ഹോളി എയിഞ്ചല്‍സ് കോണ്‍വെന്റ് എച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന് ബിന്നി സാഹിതിയുടേയും അഡ്വ. റാണിയുടേയും മകളാണ്. കാര്‍ട്ടൂണ്‍ രചനയ്ക്കൊപ്പം ചിത്രംവരയിലും എഴുത്തിലും മികവ് തെളിയിക്കുന്നു. ഇതിനോടകം പത്ത് യാത്രാവിവരണ പുസ്തകങ്ങളും പതിനഞ്ചിലേറെ ഏകാങ്ക ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ കൈതപ്പറമ്പാണ് സ്വദേശം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.
ഹൈസ്കൂള്‍ വിഭാഗം ജലച്ചായത്തില്‍ ഒന്നാംസ്ഥാനം നേടിയ ആദിത്യ രാജന്. തണുപ്പ് എന്നതായിരുന്നു വിഷയം. ആലപ്പുഴ കാര്‍മല്‍ അക്കാദമി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി. ആലപ്പുഴ ആലിശേരി ശ്രീപത്മത്തില്‍ ചിത്രകാരി ജ്യോതിയുടേയും രാജന്റേയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: