തൃക്കാക്കര: സിനിമാ നടി ഉണ്ണിമേരിയും കുടുംബവും കൈവശം വെച്ചിരുന്ന എട്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്റ് സ്ഥലം സര്‍ക്കാര്‍ തിരികെപിടിച്ചു.
സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ ഓലിമുകള്‍ ജംഗ്ഷനിലെ എയര്‍മാന്‍ സെന്ററിന് സമീപത്തെ എട്ടര കോടിയോളം രൂപ വിലമതിക്കുന്ന 46 സെന്റ് സ്ഥലമാണ് പിടിച്ചെടുത്തത്.കാക്കനാട് വില്ലേജ് ഓഫീസര്‍ ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഇത് അളന്നെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു.
1959 മുതല്‍ ഇവര്‍ കൈവശം വച്ച് മൊത്തം ഭൂമിയില്‍ റബര്‍ കൃഷി നടത്തി വരികയായിരുന്നു. കാക്കനാട് വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ നിരവധി പേരുണ്ട്. പത്ത് സെന്റിന് പട്ടയം കിട്ടിയവര്‍ പോലും ഒരേക്കര്‍ മുതല്‍ രണ്ടര ഏക്കര്‍ വരെ കൈവശപ്പെടുത്തിയിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങള്‍ മുഴുവന്‍ ഒഴിപ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: