ന്യുയോര്‍ക്ക്: രാജ്യത്തേക്ക് എത്തുന്നവരെ സൂക്ഷ്മമായി പരിശാധിക്കാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനാനുമതി വിലക്കികൊണ്ടുള്ള ഉത്തരവ് കോടതി വിലക്കിയെങ്കിലും രാജ്യത്തിന്റെ സുരക്ഷയെ മുൻ നിർത്തിക്കൊണ്ടാണ് പ്രസിഡന്റിന്റെ പുതിയ നിർദ്ദേശം
അതേ സമയം കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ കോടതി ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ ഉത്തരവിന് ജില്ലാ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിക്കാന്‍ യുഎസ് നിയമ മന്ത്രാലയം നടത്തിയ ശ്രമം ഫലംകണ്ടിരുന്നില്ല. ഇതേതുടര്‍ന്നാണ് ട്രംപ് സുരക്ഷിത പരിശോധനയ്‌ക്കുള്ള ഉത്തരവ്.
















