ഇസ്ലാമാബാദ്: അനധികൃതമായി രാജ്യത്തു താമസിച്ചിരുന്ന 160 പാക്കിസ്ഥാന്‍ പൗരന്‍മാരെ സൗദി അറേബ്യ നാട്ടിലേക്കു തിരിച്ചയച്ചു. സൗദിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ പാക്കിസ്ഥാനിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ഇവരെ എത്തിക്കുകയായിരുന്നു. രേഖകള്‍ പരിശോധിച്ചശേഷം പാക് അധികൃതര്‍ തിരിച്ചയച്ചവരെ കസ്റ്റഡിയിലെടുത്തു.
2012-2015നും ഇടയില്‍ രണ്ടരലക്ഷത്തില്‍ അധികം പാക് പൗരന്‍മാരെ വിവിധ രാജ്യങ്ങളില്‍നിന്നു തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 1.3 ലക്ഷം പേരെ സൗദിയില്‍നിന്നാണു തിരിച്ചയച്ചത്.
















