കല്ലൂര്‍: ചക്ക തലയില്‍ വീണ് വയോധികന് മരിച്ചു.കള്ളായി കൊന്നാനിക്കാട്ട് മത്തായി ( കൊച്ചുമത്തായി-74) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് വീട്ടുപറമ്പിലായിരുന്നു സംഭവം. ബോധരഹിതനായി കിടന്നിരുന്ന മത്തായിയെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് വെള്ളാനിക്കോട് സെന്റ് അഗസ്റ്റില്‍ പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: റോബിന്, റോണി, വേണി. മരുമക്കള്‍: ആല്‍വി, ബിജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: