അടൂര്‍: ഏനാത്ത് ബെയ്ലി പാലത്തിനിരുവശവും വാഹന ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മഴയും വെയിലു മേല്ക്കാതെ നില്‍ക്കാനുള്ള. ക്യാബിനില്‍ വൈദ്യുതിയില്ല. രാത്രിയായാല്‍ ഈ ഭാഗത്ത് കുരിരുട്ടാണ്.
വെയിലുള്ളപ്പോള്‍ ഇതിനകത്ത് കഴിയുന്നത് ബുദ്ധിമുട്ടാണ്. ക്യാബിന് മുന്നില്‍ നിന്ന് വാഹന ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഓടിക്കുന്നവര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇപ്പോള്‍ ഒരു സമയം ഒരു വാഹനം മാത്രമാണ് ബെയ്ലി പാലത്തിലുടെ കടത്തിവിടുന്നത്. ഇത് നിയന്ത്രിക്കാന്‍ പൊലീസിന്റെ സേവനം എപ്പോഴും ആവശ്യമാണ്.
പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ തുടക്ക ഭാഗത്തും പാലത്തിന്റെ ഇരുവശത്തുമായി നാല് ക്യാബിനുകളാണ് ഉള്ളത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കുരിരുട്ടത്ത് നില്‍ക്കണമെന്നത് മാത്രമല്ല അത്യാവശ്യത്തിന് മൊബൈല്‍ ഫോണ്ചാര്ജ് ചെയ്യുന്നതിനും കഴിയുന്നില്ല. ക്യാബിനില്‍ വൈദ്യുതി ലഭിക്കാന്ആ്വശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണെന്ന് കെഎസ്റ്റിപി അധികൃതര്‍ പറഞ്ഞു.
ബെയ്ലി പാലത്തിന്റെ ഏനാത്ത് ഭാഗത്ത് കെഎസ്ടിപി അധികൃതരും മറുഭാഗത്ത് അവിടത്തെ പഞ്ചായത്തും് പണം ചിലവാക്കി പോസ്റ്റിട്ട് ലൈന്‍ വലിച്ചിട്ടുണ്ട്. എന്നാല്‍ ക്യാബിനിലേക്ക് വൈദ്യുതി എത്തിക്കാന്‍ ഇതുവരെ നടപടി ആയില്ല. ആര് പണം അടയ്ക്കുമെന്ന തര്‍ക്കമാണ് ക്യാബിനില്‍ വൈദ്യുതി കണക്ഷന് ലഭിക്കുന്നത് വൈകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: