ചിക്കാഗോ: ലോകത്തിലെ മത്സ്യമുത്തച്ഛന് ദയാവധം. ചിക്കാഗോയിലെ ഷെഡ് അക്വേറിയത്തില്‍ ജീവിച്ച 90 വയസുളള ആസ്‌ട്രേലിയന്‍ ലങ് ഫിഷ് ഇനത്തില്‍ പെട്ട മീനിനെയാണ് ദയാവധത്തിന് വിധേയമാക്കിയത്.
കൃത്രിമ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മീനാണ് ഇത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നതെന്ന് അക്വേറിയം അധികൃതര്‍ പറഞ്ഞു. 1933 മുതല്‍ ഈ മത്സ്യം ഇവിടെയുണ്ട്. 95 വയസെങ്കിലും കാണുമെന്നാണ് അധികൃതരുടെ പക്ഷം. ഏതെങ്കിലും മൃഗശാലയിലോ അക്വേറിയത്തിലോ ഇത്രയും ദീര്‍ഘകാലം ഒരു മീനും ജീവിച്ചിട്ടില്ല. നൂറ് വയസുവരെ ആയൂര്‍ദൈര്‍ഘ്യം ഈ ഇനം മീനിനുണ്ട്.
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശേഷമാണ് ആസ്‌ട്രേലിയയില്‍ നിന്ന് മുത്തച്ഛന്‍ മത്സ്യം ഇവിടെയെത്തിയത്. ഏകദേശം 104 മില്യണ്‍ സന്ദര്‍ശകര്‍ മത്സ്യമുത്തച്ഛനെക്കാണുവാന്‍ അക്വേറിയം സന്ദര്‍ശിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലുളള ടറോണ്‍ഗ സൂ ആന്‍ഡ് അക്വേറിയത്തില്‍ നിന്നാണ് ഈ മുത്തച്ഛന്‍ മത്സ്യത്തെ ഇവിടെയെത്തിച്ചത്.
















