സനാ: യെമനി സേനയുടെ ആക്രമണത്തില്‍ രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. യെമന്‍ അതിര്‍ത്തിയായ തെക്കുപടിഞ്ഞാറന്‍ ജിസാനിലുണ്ടായ ആക്രമണത്തിലാണ് ഒരു സൈനികന്‍ കൊല്ലപ്പെട്ടത്. മുഹമ്മദ് അല്‍-മഹ്യവി അല്‍-ജഹാനിയാണു കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച സൗദിയിലെ പ്രിന്‍സ് അബ്ദുള്‍ മോഹ്സിന്‍ ബിന്‍ അബ്ദുള്‍അസിസ് വിമാനത്താവളത്തില്‍ എത്തിച്ചതായും സൈനിക വക്താവ് അറിയിച്ചു.
യെമനി സേനയുടെ മോട്ടോര്‍ ഷെല്‍ ആക്രമണത്തിലാണു മറ്റൊരു സൈനികന്‍ കൊല്ലപ്പെട്ടതെന്നു സൗദിയിലെ പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇയാളെ കുറിച്ചു കൂടുതല്‍ വിവരം സൈനികര്‍ പുറത്തുവിട്ടില്ല. യെമനി സേനയുടെ വ്യത്യസ്ഥ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
















