ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ് ധവാ തലവനുമായ ഹാഫീസ് സയ്യിദിനെ വീട്ട് തടങ്കലിലാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പാക്കിസ്ഥാന്‍ കോടതി തള്ളി. വാദത്തിന് ശേഷം സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ് ഹര്‍ജി തള്ളിയത്.
തടങ്കലില്‍ വച്ചിരിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഈ ആഴ്ച തന്നെ മറ്റൊരു ഹര്‍ജി സമര്‍പ്പിക്കുമെന്ന് സയ്യീദിന്റെ അഭിഭാഷകന്‍ എ.കെ. ഡോഗര്‍ പറഞ്ഞു. ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ അനധികൃതമായിട്ടാണ് തടവില്‍ വച്ചിരിക്കുന്നതെന്നാണ് ഇയാളുടെ വാദം.
















