ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ജെയ്‌ഷേ മുഹമ്മദ് ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ വന്‍തോതില്‍ റിക്രൂട്ട്‌മെന്റുകളും ഫണ്ട് സ്വരൂപണവും നടത്തുന്നു.
2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റാക്രമണം, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് വ്യോമസേനാ താവളാക്രമണം, ഉറി സൈനിക ക്യാമ്പാക്രമണം ഉള്‍പ്പടെ ഭാരതത്തില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ജെയ്‌ഷേ മുഹമ്മദായിരുന്നു. പാക്കധീന കശ്മീരില്‍ ഐഎസ്‌ഐ ഈ ഭീകരര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.
ജെയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭികരരുടെ ലിസ്റ്റില്‍പ്പെടുത്താന്‍ ഐക്യരാഷ്‌ട്രസഭയില്‍ നീക്കങ്ങള്‍ നടത്തിവരികയാണ് ഭാരതം
















