വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. മുസ്ലിം വീസ നിരോധനം തടഞ്ഞ കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതാണ് ട്രംപിന് തിരിച്ചടിയായിരിക്കുന്നത്.
യുഎസിലേക്കുള്ള അഭയാര്‍ഥി വിലക്ക് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് അപ്പീല്‍ കോടതി തള്ളിയത്. ഭീകരവാദ ഭീഷണിക്ക് വ്യക്തമായ തെളിവുണ്ടോയെന്നും സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി ചോദിച്ചു.
ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് താത്കാലികമായി തടഞ്ഞുകൊണ്ട് കീഴ്‌ക്കോടതി ഉത്തരവിട്ടത്. ഇറാന്‍, ഇറാക്ക്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎസില്‍ 90 ദിവസത്തേക്കാണ് ട്രംപ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അനിശ്ചിതകാല വിലക്കും ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ഒരു ലക്ഷത്തോളം പേര്‍ക്ക് ഇതിനകം വീസ നിഷേധിക്കപ്പെട്ടു.
















