ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് തൊട്ട്മുന്‍പ് എന്‍ജിനില്‍ തീ കണ്ടെത്തിയത് പരിഭ്രാന്തി പടര്‍ത്തി. അര്‍ജന്റീന എയര്‍ലൈന്‍സ് വിമാനം 1301ലാണ് തീ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. പുറപ്പെടുന്നതിനായി റണ്‍വേയിലായിരുന്നു വിമാനം. എന്നാല്‍ രക്ഷാസംഘം നടത്തിയ പരിശോധനയില്‍ തീ കണ്ടെത്തുവാനായില്ല. എന്നാല്‍ എന്‍ജിനിലാണ് തീ കണ്ടതെന്ന് ക്രൂ പറഞ്ഞു. ആര്‍ക്കും അപകടമില്ല. കുടുതല്‍ പരിശോധനകള്‍ക്കായി വിമാനം മാറ്റി.
















