ലണ്ടന്‍: എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ച നൊബൈല്‍ പുരസ്‌കാര ജേതാവു കൂടിയായ പീറ്റര്‍ മാന്‍സ്ഫീല്‍ഡ്(83) അന്തരിച്ചു. 1970ലാണ് മാഗ്നെറ്റിക് റെസൊണന്‍സ് ഇമേജിങ് എന്ന എംആര്‍ഐ സ്‌കാന്‍ മാന്‍സ്ഫീല്‍ഡും സംഘവും വികസിപ്പിച്ചത്.
അധുനിക വൈദ്യശാസ്ത്രത്തിലെ നാഴികകല്ലുകളിലൊന്നായ ഈ കണ്ടുപിടിത്തത്തിന് പോള്‍ ലോട്ടര്‍ബര്‍ എന്ന ഗവേഷകനൊപ്പം 2003ലെ വൈദ്യശാസ്ത്രനൊബേല്‍ പുരസ്‌കാരം മാന്‍സ്ഫീല്‍ഡ് പങ്കിട്ടിട്ടുണ്ട്. നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു. ഗ്യാസ് ഫിറ്ററുടെ മകനായ മാന്‍സ്ഫീല്‍ഡ് 15ാം വയസിലാണ് നോട്ടിങ്ഹാം സര്‍വകലാശാലയിലെ ജോലിയില്‍ പ്രവേശിക്കുന്നത്.
ശരീരം കീറിമുറിക്കാതെയും എക്സ്റേ പോലെ ശരീരകലകള്‍ക്ക് ദോഷമുണ്ടാക്കുന്ന റേഡിയേഷന്റെ സഹായമില്ലാതെയും രോഗിയുടെ ആന്തരാവയവങ്ങളുടെ സ്ഥിതി മനസിലാക്കാനും രോഗനിര്‍ണയം നടത്താനും ഡോക്ടര്‍മാര്‍ക്ക് സഹായകമായത് എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതോടെയാണ്.
ഇത് ചികിത്സാരംഗത്ത് വന്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. ലോകത്തെ മികച്ചതാക്കാന്‍ മാന്‍സ്ഫീല്‍ഡിന്റേയും സംഘത്തിന്റേയും പ്രവര്‍ത്തനം സഹായിച്ചതായി നോട്ടിങ്ഹാം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡേവീഡ് ഗ്രീന്‍എവേ അറിയിച്ചു.
















