റിയാദ്: സൗദി രാജകുമാരന് സിഐഎയുടെ ആദരം. ജോര്‍ജ് ടെനന്റ് മെഡല്‍ നല്‍കിയാണ് മുഹമ്മദ് ബിന്‍ നയീഫ് രാജകുമാരനെ അമേരിക്കന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി ആദരിച്ചത്. റിയാദിലായിരുന്നു ചടങ്ങ്.
ഭീകരതയ്‌ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍ക്കുളള അംഗീകാരമായാണ് പുരസ്‌കാരം. സിഐഎ മേധാവി മൈക്കിള്‍ പോമ്പിയോയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഉപകിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സൗദിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് രാജാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് ഇതെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം രാജകുമാരന്‍ പറഞ്ഞു.
















