ചെന്നൈ: ചികിത്സയ്‌ക്കെത്തിച്ചത് ജയലളിതയുടെ മൃതദേഹമാണെന്ന വെളിപ്പെടുത്തലുമായി ചെന്നൈ അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്. ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഡോ. രാമ സീത രംഗത്തെത്തിയത്. ചെന്നൈയിലെ പൊതുചടങ്ങില്‍ പങ്കെടുക്കവേയാണ് ഈ വെളിപ്പെടുത്തല്‍.
അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ എത്തിച്ചപ്പോള്‍ നാഡിമിടിപ്പുകള്‍ നിന്നിരുന്നു. എന്നാല്‍, ഇവരെ തീവ്രപരിചരണ വിഭത്തിലേക്ക് മാറ്റി. ഇതിന് 20 ദിവസങ്ങള്‍ക്കു ശേഷം മറീന ബീച്ചിലെ എംജിആര്‍ സ്മൃതി മണ്ഡപത്തിനു അടുത്തായി ജയലളിതയ്‌ക്കുവേണ്ടിയും പണി ആരംഭിച്ചു, അവര്‍ വെളിപ്പെടുത്തി. ജയയുടെ മൃതദേഹത്തില്‍ കണ്ട പാടുകള്‍ എംബാം ചെയ്തതിനുള്ള തെളിവാണ്.
ആശുപത്രിയുടെ ഈ നടപടികള്‍ സഹായിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് അവിടെ നിന്നു രാജിവച്ചത്. അന്വേഷണ കമ്മീഷനു മുമ്പാകെ മൊഴി നല്‍കാന്‍ തയാറെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
















