കയ്‌റോ: ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ഹസം മൂവ്‌മെന്റിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. പോലീസുകാര്‍ക്കെതിരായ ആക്രമണത്തിന്റെ കുറ്റം ചുമത്തിയാണ് സംഘടനയെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈജിപ്ഷ്യന്‍ കോടതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഡിസംബറില്‍ ഈജിപ്റ്റിലുള്ള പള്ളിയില്‍ ഹസം മൂവ്‌മെന്റ് നടത്തിയ സ്‌ഫോടനത്തില്‍ 28 കോപ്റ്റിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സംഘടന പിന്നീട് വ്യക്തമാക്കിയിരുന്നു. നിരവധി പോലീസുകാരാണ് ഹസം മൂവ്‌മെന്റിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
















