ചെന്നൈ: അണ്ണാ ഡിഎംകെയിൽ അധികാരതർക്കം തുടരുന്നതിനിടെ നാല് എം.പിമാർ കൂടി പനീർസെൽവം പക്ഷത്തേക്ക്. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് വെല്ലൂർ എംപി ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം പി മരുതരാജ എന്നിവരാണ് പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം ഒമ്പത് ആയി. പാർട്ടിയുടെ ഏഴ് ലോക്സഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളുമാണ് പന്നീർസെൽവം പക്ഷത്തുള്ളത്.
നേരത്തെ നാമക്കൽ എം.പി പി.ആർ. സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാർ, തിരുപ്പൂർ എം.പി സത്യഭാമ എന്നിവരും രാജ്യസഭാംഗങ്ങളായ വി മൈത്രേയനും ശശികല പുഷ്പയും പന്നീർസെൽവം പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
















