ലോംയാങ് (ചൈന): നല്ല വിളവ് ലഭിക്കാന്‍ ചൈനീസ് ഗ്രാമവാസികള്‍ ബുദ്ധ പ്രതിമയില്‍ അടിച്ചു പ്രാര്‍ഥന നടത്തുന്നു. കിഴക്കന്‍ ചൈനയിലെ ഫ്യൂജാന്‍ സംസ്ഥാനത്താണ് ബുദ്ധനെ പ്രീതിപ്പെടുത്താനായി അസാധാരണമയ ഈ പ്രാര്‍ഥന.
തീരപ്രദേശമായ ഫ്യൂജാനില്‍ ഈ പ്രാര്‍ഥനയോടനുബന്ധിച്ച് വര്‍ണശബളമായ ആഘോഷങ്ങളാണ് നടക്കുക. വിശ്വാസികളായ ഒട്ടേറെ പേര്‍ പങ്കെടുക്കും.
പാറ കൊണ്ടുള്ള ബുദ്ധപ്രതിമയില്‍ തല്ലി പ്രാര്‍ഥിച്ചാല്‍ പുതുവര്‍ഷത്തില്‍ നല്ലതു വരുമെന്നും കൂടുതല്‍ വിളവ് ലഭിക്കുമെന്നും വെളളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ ദുരന്തങ്ങള്‍ ഒഴിവാകുമെന്നുമാണ് ഗ്രാമീണരുടെ വിശ്വാസം.
ഈ പ്രാര്‍ഥന നടത്താന്‍ ബുദ്ധനാണെന്ന് സങ്കല്‍പ്പിച്ച് പാറയെ ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ് വെള്ളം കൊണ്ട് കഴുകും. അതിനു ശേഷം മരത്തിന്റെ പല്ലക്കുമായി കൂട്ടിക്കെട്ടും. സസ്യാഹാരം മാത്രം കഴിച്ച് വൃതം നോക്കിയ നാലുപേര്‍ ഈ പല്ലക്കുമായി അടുത്തുളള നദി കടക്കാന്‍ ശ്രമിക്കും.
അതേസമയം ഒരു ഡസനിലേറെപ്പേര്‍ പുതുതായി ചെത്തിയെടുത്ത മുള വടികളുമായി ഇവരെ തടയാന്‍ ശ്രമിക്കും.
















