ലക്‌നൗ: മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മുലായം സിങ് യാദവ് പരസ്യപ്രചാരണ രംഗത്തിറങ്ങി. സഹോദരനായ ശിവപാല്‍ യാദവ് മത്സരിക്കുന്ന തഖയില്‍ പ്രചാരണത്തിനിറങ്ങിയ മുലായം ശിവപാലിന് വോട്ടഭ്യര്‍ത്ഥിച്ചു.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട ശേഷമുള്ള മുലായത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇറ്റാവയിലെ തഖയില്‍ നടന്നത്. തനിക്കും ശിവപാലിനും തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്ന് മുപ്പതുമിനുറ്റ് നീണ്ട പ്രസംഗത്തില്‍ മുലായം പറഞ്ഞു. എന്നാല്‍ അഖിലേഷ് യാദവിനെതിരെ യാതൊന്നും പറയാതെയാണ് മുലായം പ്രസംഗം അവസാനിപ്പിച്ചത്. അഖിലേഷിനെയോ സമാജ് വാദി പാര്‍ട്ടിയിലെ സംഭവവികാസങ്ങളെയോ മുലായം പരാമര്‍ശിച്ചില്ല.
ലക്‌നൗ കണ്ടോണ്‍മെന്റ് സീറ്റില്‍ മത്സരിക്കുന്ന ഇളയ മരുമകള്‍ അപര്‍ണ യാദവിന് വേണ്ടിയും മുലായം പ്രചാരണം നടത്തും.
















