ഒറ്റപ്പാലം: രോഗ ദുരിതങ്ങളുടെ വഴിയില്‍ ശ്രീപരമേശ്വരന് എന്ന ആന പ്രാര്ത്ഥനകള്ക്കുംചികിത്സക്കുമൊപ്പം ആറുമാസം പിന്നിടുന്നു.
പാദരോഗം ബാധിച്ച് നിന്ന നില്‍പ്പിലും, കിടന്നിട്ടും അതിജീവനത്തിനായിപൊരുതുകയാണു പരിയാനംപറ്റ ഭഗവതി ക്ഷേത്രത്തിലെ ഈ ഗജവീരന്. 47വയസ്സ്പിന്നിട്ടശ്രീപരമേശ്വരന് ഉത്സവപറമ്പില്ആനപ്രേമികളുടെഅഹങ്കാരമായിരുന്നു.കഴിഞ്ഞ നവംബറില്‍ മദപ്പാട് കണ്ടെത്തിയശേഷമായിരുന്നു. രോഗബാധിതനായത്. രണ്ടു മാസം മദപ്പാടില്‍ നിന്നതാണ് ആനക്ക് പാദരോഗം പിടിപെടാന്‍ കാരണം.
മദപ്പാടില്‍ ചങ്ങലക്കിട്ട സ്ഥലത്തിന്റെ പരിസരങ്ങളില്‍ നിന്നേറ്റ പാറപ്പൊടിയുടെ പാര്‍ശ്വഫലമാണ് പരമേശ്വരനെ രോഗിയാക്കിയതെന്നു പറയുന്നു. പിന്നീട് ദുരിതങ്ങളുടെയും ചികിത്സയുടെയുംനാളുകളായി. ഡോ.ആവണ പറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാടിന്റെയും, വെറ്ററിനറി സര്‍ജനും, ആനചികിത്സയില്‍ പ്രത്യേകവൈദഗ്ധ്യമുള്ള ഡോ.ഗിരിദാസിന്റെയും ചികിത്സയാണ് ഇപ്പോള്‍. ആറുമാസമായി തുടരുന്ന ആയൂര്‍വേദ, അലോപ്പതി ചികിത്സകളുടെയും പ്രാര്‍ത്ഥനയുടെയും പ്രതീക്ഷയിലാണു പരമേശ്വരനെ സ്നേഹിക്കുന്നവര്‍.
തീറ്റയെടുക്കാനും വെള്ളം കുടിക്കാനും പരമേശ്വരനു കഴിയുന്നുണ്ട്. എന്നാല്‍ പാദങ്ങളിലുണ്ടായ വ്രണം കാരണം നില്ക്കാന് പ്രയാസമുണ്ട്. ഇതോടെ കഴിഞ്ഞ ദിവസം ആനയെ കിടത്തിചികിത്സിക്കുവാന് തീരുമാനിച്ചു. എത്ര പണം ചിലവിട്ടാലും ജീവിതത്തിലേക്കു പരമേശ്വരനെ കൊണ്ടുവരണമെന്ന ആഗ്രഹത്തിനും തീരുമാനത്തിലുമാണു ക്ഷേത്രം ദേവസ്വം.
പാപ്പാന്മാരായ ഉദയനും, സുബ്രഹ്മണ്യനും രാപ്പകല്‍ പരിചരണത്തിനായി ഒപ്പം നില്ക്കുന്നു. മരുന്നിനും ചികിത്സക്കുമൊപ്പം പാപ്പാമാരുടെ സ്നേഹപരിചരണങ്ങള്‍ പരമേശ്വരന് ആശ്വാസമാണ്.
എട്ട് വര്‍ഷമായി ഇവര്‍ പരമേശ്വരനോടൊപ്പം എത്തിയിട്ട്. 2006ല്‍ മംഗലാംകുന്ന് ആന തറവാട്ടിലെ കാരണവര്‍ എം.എ.പരമേശ്വരനാണ് ശ്രീപരമേശ്വരനെ ദേവസ്വത്തിനു നടയിരുത്തിയത്. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലെത്തിയ പരമേശ്വരന് കുറുമ്പിലും, കൊമ്പഴകിലും, തലയെടുപ്പിലും കേമനാണ്.
ഉത്സവ പറമ്പുകളില്‍ പരമേശ്വരന് ആരാധകര്‍ ഏറെയുണ്ട്. ശ്രീപരമേശ്വരന് ആരോഗ്യം വീണ്ടെടുത്ത് വീണ്ടും ഉത്സവ പറമ്പുകളിലെത്തുമെന്ന പ്രതീക്ഷയിലാണു ആരാധകരും ഭക്തജനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: