പന്തളം: കുരമ്പാല വില്ലേജ് ഓഫീസ് നവീകരിച്ച് മാതൃകാ വില്ലേജ് ഓഫീസാക്കാന്‍ സര്‍ക്കാര്‍ നടപടിയായി. 33.70ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടം പണിയുടെ ചുമതല. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള നടപടികളാരംഭിച്ചു.
നിലവില്‍ സ്വന്തം സ്ഥലത്ത് ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണ് വില്ലേജോഫീസ് പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂരയില്‍ മരപ്പട്ടിയുടെ സ്ഥിരമുള്ളതിനാല് ദുര്‍ഗന്ധം കാരണം ഓഫീസിലേക്കു കയറാന്‍ തന്നെ പ്രയാസമാണ്.
പന്തളത്ത് പുതിയതായാരംഭിച്ച സ്മാര്‍ട്ട് വില്ലേജോഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ കളക്ടര്‍ കുരമ്പാല വില്ലേജോഫീസ് സന്ദര്‍ശിച്ചപ്പോഴാണ് തകര്‍ന്ന മേല്‍ക്കൂര മാറ്റി ഷീറ്റിടുന്നതിന് അനുമതി നല്‍കിയത്. ഷീറ്റിട്ടെങ്കിലും ചോര്‍ച്ചയ്ക്കും മരപ്പട്ടിയുടെ ശല്യത്തിനും പരിഹാരമുയില്ല.
ഫയല്‍ സൂക്ഷിച്ചിരിക്കുന്ന മുറി ചോര്‍ന്നൊലിച്ച് ഫയലുകള്‍ നശിക്കുന്ന അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: