പത്തനംതിട്ട: ദേശീയ പിന്നോക്ക വിഭാഗ കമ്മിഷന് രൂപീകരണത്തിന് മുന്‍കൈയെടുത്ത കേന്ദ്രസര്‍ക്കാരിനെ വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ജില്ലാ പ്രതിനിധി സമ്മേളനം അഭിനന്ദിച്ചു.
വിശ്വകര്‍മ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക വിദ്യഭായാസ സമത്വം ഉറപ്പ് വരുത്തുന്നതിന് ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രവര്‍ത്തനം സഹായിക്കും. വിശ്വകര്‍മ ദിനം പൊതു അവധിയാക്കുക.
ശങ്കരന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, വിശ്വകര്‍മ്മജരെ പരമ്പരാഗത തൊഴിലാൡകളായി അംഗീകരിച്ച് തൊഴില്‍ ആനു കൂല്യങ്ങള്‍ ലഭ്യമാക്കുക, ക്ഷേമ നിധി രൂപീകരിക്കുക,ആറന്മുളയെ വിശ്വകര്‍മ്മ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ജില്ലാ പ്രതിനിധി സമ്മേളനം ഉന്നയിച്ചു.
സമ്മേളനം സംസ്ഥാന കൗണ്‍സില്‍ അംഗം എം. ആര്. മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രമണന് അദ്ധൃക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി. മോഹനന് ആചാരി, ട്രഷറര്‍ ഉമാമഹേശ്വരന്, സി.ആര്. സന്തോഷ്, എസ്. അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: