ഹാംബര്‍ഗ്: കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്ന് ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍നിന്നു യാത്രക്കാരെ ഒഴിപ്പിച്ചു.
ചില യാത്രക്കാര്‍ക്കു ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചത്.
വിമാനത്താവളത്തിലെ വെന്റിലേഷനിലൂടെ ആരോ ഒരാള്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പോലീസ് പറഞ്ഞു.
















