കാലിഫോര്‍ണിയ: തെലങ്കാന യുവാവിനെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ സ്വദേശിയായ മാമിദാല വംശി ചന്ദര്‍ റെഡിയാണ് കാര്‍ മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഒരു സ്ത്രീയുടെ കാര്‍ അക്രമികള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വംശി ഇടപെട്ടു. ഇതിനിടയില്‍ സ്ത്രീക്കും വംശിക്കും നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. വംശിക്കാണ് വെടിയേറ്റതെന്ന് പിതാവ് സജ്ഞീവ് പറഞ്ഞു.
കാലിഫോര്‍ണിയയിലെ സാന്റാ ക്ലാരാ കൗണ്ടിയിലെ ഒരു സ്റ്റോറിലെ പാര്‍ട്ട്‌ടൈം തൊഴിലാളിയായിരുന്നു വംശി. 2013ല്‍ കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ് പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി ശ്രമിച്ച് വരുകയായിരുന്നു. ഇതിനിടയിലാണ് സ്റ്റോര്‍ കീപ്പറായിട്ട് വംശിക്ക് ജോലി ലഭിക്കുന്നത്.
















