വെല്ലിങ്ടണ്‍: ഇന്റര്‍കോമിലൂടെ യാത്രക്കാരോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഹിലരി ക്ലിന്റനെയും കുറിച്ച് അപവാദ പ്രസ്താവനകള്‍ നടത്തിയ വൈമാനികയ്‌ക്ക് ജോലി നഷ്ടമായി. യുണൈറ്റഡ് എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥയ്‌ക്കാണ് പണി പോയത്.
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു വനിത പൈലറ്റിന്റെ നടപടി. ഹിലരിയും ട്രംപ് നുണപറയുന്നവരാണെന്നും അത് കൊണ്ട് തന്നെ ഇരുവര്‍ക്കും താന്‍ വോട്ട് ചെയ്തില്ലെന്നും മറ്റുമായിരുന്നു പ്രസ്താവനകള്‍.
അതേസമയം വൈമാനികയുടെ പേര് വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി മാപ്പ് പറഞ്ഞു. വൈമാനികയുടെ നടപടിയെ തുടര്‍ന്ന് ടെക്‌സസിലെ ഓസ്റ്റിനില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുളള വിമാനം ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
















