ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 58 ആയി.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരണസംഖ്യ നൂറ് കടന്നേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അഗ്‌നിബാതയുണ്ടായ കെട്ടിടത്തിനുള്ളില്‍ പരിശോധന ഇപ്പോഴും തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നറിയുവാനായി നായ്‌ക്കളെ ഉപയോഗിച്ചും വിശദമായ പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണു രാജ്യം കണ്ട ഏറ്റവും വലിയ അഗ്‌നിബാധയ്‌ക്ക് ലണ്ടന്‍ നഗരം ഇരയായത്. ഔദ്യോഗിക കണക്കിലെ മരണസംഖ്യ 30 ആയിരിക്കെ കാണാതായ 58 പേരും മരിച്ചതായാണ് ലണ്ടന്‍ പോലീസിന്റെ ഇപ്പോഴത്തെ സ്ഥിരീകരണം
പൂര്‍ണ്ണമായും കത്തിനശിച്ച കെട്ടിടത്തിനുളളില്‍ കൂടുതല്‍ മൃതൃദേഹങ്ങള്‍ കണ്ടെത്താനുളള സാധ്യതയും നിലനില്‍ക്കുന്നു.
അതേ സമയം ടവറിന്റെ മുകള്‍ നിലകളില്‍ എത്താന്‍ സാധിച്ചത് പോലീസിനും അഗ്‌നിശമന വിഭാഗത്തിനും തിരച്ചില്‍ ശക്തമാക്കാന്‍ സഹായകരമായിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എന്നാല്‍ കാരണം കണ്ടെത്താനുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് ലണ്ടന്‍ പോലീസ് പറയുന്നത്. അപകടത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ രാജ്യത്ത് ഉയരുന്നത്.
എന്നാല്‍ അപകടത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് തെരെസേ മേ പറഞ്ഞിരുന്നു. കെട്ടിടം ഏതു നിമിഷവും നിലം പൊത്തിയേക്കാവുന്ന അവസ്ഥയിലാണ്.
















