കാഞ്ഞങ്ങാട്: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കിയതോടെ സ്വകാര്യ സിബിഎസ്ഇ സ്കൂളുകളില്‍ ബോര്‍ഡ് പരീക്ഷ പേരിന് മാത്രമായി. 2009 ലാണ് ബോര്‍ഡ് പരീക്ഷ നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായത്. 2012 ല്‍ നടപ്പിലാക്കുകയും ചെയ്തു. 10-ക്ലാസിന് ശേഷം സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ തുടരാന്‍ താല്പര്യമുള്ളവര്ക്ക് സ്കൂളില്‍ തന്നെ പരീക്ഷ നടത്തുക, സിബിഎസ്ഇ സംവിധാനത്തില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ ബോര്‍ഡ് പരീക്ഷ നടത്തുകയെന്ന രണ്ടു രീതിയാണ് അവലംബിച്ചിരുന്നത്.
വിദ്യാര്‍ത്ഥികളുടെ പരീക്ഷഭാരം കുറയ്ക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഇത്തരമൊരു പരിഷ്കാരം നടപ്പാക്കിയതു കൊണ്ട് കാര്യമില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സിബിഎസ്ഇ സ്കൂളില്‍ പഠിക്കേണ്ടവര്‍ ബോര്‍ഡ് പരീക്ഷയെഴുതണമെന്ന് നിര്‍ബന്ധമില്ലെന്നും സിലബസ് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രം പരീക്ഷയെഴുതിയാല്‍ മതിയെന്നും സിബിഎസ്ഇ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വകാര്യ സിബിഎസ്ഇ സ്കൂളുകള്‍ പരീക്ഷ നടത്തുന്നത്. സിബിഎസ്ഇ ബോര്‍ഡും സ്കൂളുകള്‍ക്കും പരീക്ഷ നടത്താം. സ്വഭാവികമായും വിദ്യാര്‍ത്ഥികള്‍ സ്കൂളുകളെ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ സ്കൂളധികൃതര്‍ ശ്രമിക്കുമ്പോള്‍ അര്ഹതയില്ലത്തവര് പോലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുന്നു. പക്ഷെ പല സ്കൂളുകളും പരീക്ഷ നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും ആക്ഷേപമുണ്ട്.
മാത്രമല്ല വിദ്യാര്‍ത്ഥി ബോര്‍ഡ് പരീക്ഷ പാസായിട്ടുണ്ടെന്ന് കാണിച്ച് രക്ഷിതാവ് 50 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ് നല്കിയാലും പ്ലസ് വണ്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. സമര്‍പ്പിക്കപ്പെടുന്ന സത്യവാങ് പലതും വ്യാജമാണെന്ന് അധ്യാപകര്‍ പറയുന്നു. ഇതുമൂലം അര്‍ഹരായ സാധാരണ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. സിബിഎസ്സി സിലബസ് വിട്ട് മറ്റ് സ്കൂളുകളില്‍ പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കുന്നതായി പരാതിയുണ്ട്. ബോര്‍ഡ് പരീക്ഷയില്‍ അനര്‍ഹമായ ഉയര്‍ന്ന മാര്‍ക്ക് സ്കൂളുകള്‍ നല്കുന്നതിനാല് സര്‍ക്കാര്‍ സംവിധാനത്തില്‍ പഠിച്ച് വരുന്ന കുട്ടികള്‍ പലപ്പോഴും പ്ലസ് വണ്ണില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്ന് രക്ഷിതാക്കല്‍ പറയുന്നു.
നിലവിലെ ഇരട്ടപ്പരീക്ഷ റദ്ദാക്കിക്കൊണ്ട് ഈ അധ്യയന വര്‍ഷം മുതല്‍ ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടരക്കോടിയോളം വരുന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസ് പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ബോര്‍ഡ്, സ്കൂള്‍ പരീക്ഷകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഇത് പരീക്ഷാനിലവാരം കുറവാണെന്ന ആക്ഷേപം ശക്തമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എട്ടാംക്ലാസുവരെ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ഥികള്‍, രണ്ടുവര്‍ഷംകൂടി ഭാഷ പഠിച്ചശേഷം ഈ വിഷയത്തില്‍ പരീക്ഷയെഴുതണം. ഇത് നടപ്പിലായാലും പരീക്ഷ നടത്തില്‍ മാറ്റമില്ലാത്തതിനാല്‍ നിലവിലെ സ്ഥിതി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: