കെയ്റോ: ഈജിപ്തിൽ മുൻ പബ്ലിക് പ്രോസിക്യൂട്ടറെ കൊലപ്പെടുത്തിയ കേസിൽ 31 പേർക്ക് വധശിക്ഷ. ഈജിപ്ഷ്യൻ ദേശീയ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. കൊലപാതകത്തിനു നിർദേശം നൽകിയ ഇസ്‌ലാമിക് നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
കരുതിക്കൂട്ടിയിയുള്ള കൊലപാതകം, ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചു, മാരക സ്ഫോടക ശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരുന്നത്. 2015 ജൂൺ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെയ്റോയിൽ നടന്ന ബെംബ് സ്ഫോടനത്തിലാണ് മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഹിഷാം ബരാക്കത് കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന്റെ വീടിന് സമീപത്ത് വച്ചുതന്നെയായിരുന്നു സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് 67 പേർക്കെതിരെയാണ് പോലീസ് കുറ്റം ചുമത്തിയത്.
















