വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവച്ചു. റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തെ കുറിച്ച് ഫ്‌ളിന്‍ റഷ്യക്ക് വിവരം നല്‍കിയെന്ന ആരോപണമാണ് കാരണം.
ട്രംപ് അധികാരമേല്‍ക്കുന്നതിന് മുമ്പ് മൈക്കല്‍ ഫ്‌ളിന്‍ റഷ്യന്‍ നയതന്ത്ര പ്രതിനിധിയുമായി അമേരിക്കയുടെ രഹസ്യങ്ങള്‍ പങ്കുവച്ചുവെന്ന് ആരോപിക്കുന്നു. മൈക്കല്‍ ഫ്‌ളിന്നിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ച് നേരത്തെ തന്നെ ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് വൈറ്റ് ഹൗസിന് മുന്നറിയിപ്പ് നല്‍കിയതായും യുഎസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്‌ളിന്‍ റഷ്യക്കാരുടെ ബ്ലാക്ക്‌മെയിലിങിനു വിധേയനായെന്നാണ് ആരോപണം.ഫ്‌ളിന്നിന്റേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങള്‍ ആരോപണം ശരിവയ്‌ക്കുന്നതാണെന്നും യുഎസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തന്റെ സംഭാഷണം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് മൈക്കല്‍ ഫ്‌ളിന്നിന്റെ വിശദീകരണം.
വിവാദമുണ്ടായതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്തു.2012ല്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയറക്ടറായി ചുമതലയേറ്റ ഫ്‌ളിന്‍ ഇന്‍ലിജന്‍സ് പ്രഫഷണല്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ്.
















