ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധിലെ സെവാന്‍ നഗരത്തിലെ സൂഫി സമാധിയില്‍ ഭീകരാക്രമണം. കുറഞ്ഞത് 40 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.
ലാല്‍ ഷബാസ് കലന്തറിന്റെ ഖബറില്‍ ഇന്നലെ വൈകിട്ട് നൂറുകണക്കിനാള്‍ക്കാര്‍ പ്രാര്‍ഥിച്ചു നില്‍ക്കെയാണ് വനിതകള്‍ക്കായി തിരിച്ച ഭാഗത്ത് ചാവേര്‍ പൊട്ടിത്തെറിച്ചത്. സൂഫി വര്യന്റെ ഖബറില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി, ചോരഒഴുകിപ്പരന്നു. ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തിങ്കളാഴ്ച ലഹോറില്‍ ഭീകരാക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സിന്ധിലെ ഭീകരാക്രമണം.
















