ന്യൂയോര്‍ക്ക്: യാത്ര വിലക്ക് നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായുള്ള പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് വാഷിങ്ടണില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ട്രംപ് ആവര്‍ത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് കര്‍ശനമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിച്ച ട്രംപ് അപ്പീല്‍ കോടതിയുടെ തീരുമാനം രാജ്യത്തിന്റെ സുരക്ഷയെ മോശമായി ബാധിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. ഇതിനിടെ ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനായുള്ള ദ്വിരാഷ്‌ട്ര ഫോര്‍മുലയില്‍ നിന്നും അമേരിക്ക പിന്നോട്ടുപോയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹെലേയ് വ്യക്തമാക്കി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നിക്കി ഹെലേയ് പറഞ്ഞു.
സിറിയ, ഇറാന്‍ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്.
















