സിയൂള്‍: അഴിമതിക്കേസില്‍ സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈയുടെ സുഹൃത്ത് ചോയി സൂണ്‍സിലിനു വന്‍തുക കൈക്കൂലി നല്‍കുകയും പകരം പാര്‍ക്കില്‍നിന്ന് ആനുകൂല്യം കൈപ്പറ്റുകയും ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്.
എന്നാല്‍ ലീ ജെയ് യോംഗിനെതിരെയുള്ള ആരോപണങ്ങളെ സാസംഗ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പില്‍ സാംസംഗ് അറിയിച്ചു.
















