ഇസ്‌ലാമാബാദ്: ബലൂജിസ്ഥാനിലെ അവാരന്‍ ജില്ലയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ താഹ, സൈനികരായ കമ്രാന്‍ സാതി, മെഹ്താര്‍ ജാന്‍ എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മറ്റു രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യംവച്ചു നടത്തിയ ആക്രമണമായിരുന്നു ഇത്. സംഭവത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.
















