തൃശൂര്‍: 14 രാജ്യങ്ങളില്‍ 130 ഷോറൂമുകളുമായി ജോയ് ആലൂക്കാസ് ചരിത്രം കുറിക്കുന്നു. ഫാഷന്‍, മണി എക്സ്ചേഞ്ച്, റിയല്‍റ്റി, വ്യോമയാന വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം സജീവസാന്നിധ്യമുറപ്പിക്കാന്‍ ജോയ് ആലൂക്കാസിന് സാധിച്ചിട്ടുണ്ട്. യുഎസ്എ, യുകെ, യുഎഇ, ഇന്ത്യ, സിങ്കപ്പൂര്‍, കുവൈറ്റ്, മലേഷ്യ, ഖത്തര്‍, ഒമാന്‍, ബഹ്റിന്, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ജോയ് ആലൂക്കാസിനുണ്ട്.
ആരംഭം മുതലേ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പ് എന്ന ഖ്യാതി ജോയ് ആലൂക്കാസ് നേടി. ഐഎസ്ഒ 9001, ഐഎസ്ഒ 14001 എന്നീ സര്ട്ടിഫിക്കേഷന് അവാര്‍ഡ് ലഭിച്ച ആദ്യത്തെ റീട്ടെയില്‍ ശൃംഖല, തുടര്‍ച്ചയായി 7 വര്‍ഷം സൂപ്പര്‍ ബ്രാന്റ് പദവി, ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഷോറൂമുകള്‍, ഏറ്റവും വലിയ ഷോറൂമിനുള്ള ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ഷോറൂം തുറക്കുമ്പോള്‍ ‘കസ്റ്റമേഴ്സിന് ഏറ്റവും നല്ലതു മാത്രം’ എന്ന ഒരു ലക്ഷ്യമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലൂക്കാസ് പറഞ്ഞു. ഓരോ പുതിയ ഷോറൂമുകള്‍ക്ക് തുടക്കം കുറിക്കുമ്പോഴും ഉപഭോക്താക്കളിലേക്ക് എത്തുക എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ് ചെയ്യുന്നത്. പ്രിയപ്പെട്ടവരുടെ പിന്തുണകൊണ്ടും പ്രോത്സാഹനം കൊണ്ടും മാത്രമാണ് ഉന്നതങ്ങള്‍ കീഴടക്കാന്‍ സാധിച്ചത്. അവരോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2000 മുതല്‍ ജോയ് ആലൂക്കാസ് ഗ്രൂപ്പ് അതിവിപുലമായ വളര്ച്ചാഘട്ടത്തിലായിരുന്നു. ഈ ഘട്ടത്തില്‍ ലോകമെമ്പാടും 130 ഷോറൂമുകളുമായി വളരാന്‍ സാധിച്ചു. 2017ന്റെ പകുതിയോടുകൂടി കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. അതോടുകൂടി ലോകത്തിന്റെ 14 രാജ്യങ്ങളില്‍ ജോയ് ആലൂക്കാസ് ഗ്രൂപ്പ് സാന്നിധ്യമറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: