ചാവക്കാട്: അന്യസംസ്ഥാന തൊഴിലാളികളേയും വിദ്യാര്‍ത്ഥികളേയും ലക്ഷ്യം വെച്ച് ലഹരി വസ്തുക്കളുടെ വില്‍പ്പന നടത്തുന്ന മയക്കുമരന്നു മാഫിയാസംഘത്തിലെ ഒരു സുപ്രധാന കണ്ണിയെ കൂടി ചാവക്കാട് പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു.
എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി കിഴക്കേത്തറ വീട്ടില്‍ ഷറഫുദ്ദീനെ (ഷറഫു-28) യാണ് എസ്.ഐ എം.കെ.രമേഷ്, ജൂനിയര്‍ എസ്.ഐ ഷമീര്‍ ഖാന്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം സമാനമായ സംഭവത്തില്‍ എടക്കഴിയൂര്‍ നാലാംകല്ല് കണ്ണന്നൂര്‍ വീട്ടില്‍ അഷറഫിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീനെ പിടികൂടാനായത്. എടക്കഴിയൂര്‍ സ്വദേശിയായ ഇയാള്‍ കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിലും താമസിക്കാറുണ്ട്.
കോയമ്പത്തൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുവന്ന് ഉപഭോക്താക്കള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സ്ഥിരമായി വില്‍പ്പന നടത്താറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. സീനിയര്‍ സി.പി.ഒ.മാരായ അബ്ദുള്‍ സലാം, ജിജില്‍, ഷബീര്‍, ജിബിന്‍, ഗിരീശന് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: